പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്ക് സൂപ്പർമാർക്കറ്റ് വഴി കൊവിഡ് കാല ഡോർ ഡെലിവറി സർവീസ് തുടങ്ങി. യാത്രക്കൂലിയോ മറ്റു സർവീസ് ചാർജോ ഈടാക്കാതെയാണ് സേവനം.ഡോർ ഡെലിവറിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എം.ഐ ബീരാസ് നിർവഹിച്ചു. ഭരണ സമിതിയംഗങ്ങളായ കെ.കെ ശിവൻ, സി.എസ് നാസിറുദ്ദീൻ, ബിനേഷ് ബേബി, ഷോപ്പ് മാനേജർ അഖിൽ വി.കർത്ത, ഇ.എസ്. രാമദാസ് എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ സേവനം ആവശ്യമുള്ളവർ 9895236747,9188222313,9605088166 എന്ന നമ്പറിൽ ബന്ധപ്പെടണം.