പെരുമ്പാവൂർ: സ്വാമി ചാൾസ് ചൈതന്യയ്ക്ക് നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിൾ കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഹൃദയാഞ്ജലി അർപ്പിച്ചു. സി.എച്ച്. മുസ്തഫ മൗലവിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഓൺലൈൻ മീറ്റിംഗിൽ മംഗളഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി, ശിവഗിരി ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി സച്ചിദാനന്ദ, ഷൗക്കത്ത് സഹജോൽസു, ഡോ. പ്രഭാവതി പ്രസന്നകുമാർ, വി.ജി. സൗമ്യൻ, ജയരാജ് ഭാരതി, കെ.പി ലീലാമണി, സുഗത പ്രമോദ്, ഡോ.വി.കെ സന്തോഷ്, സുജൻ മേലുകാവ്, ഡോ.റാണി ജയചന്ദ്രൻ, രാജേഷ് മോഹൻ സിദ്ധാർഥൻ, ഗിരിജ ബി, കൽക്കട്ട ശ്രീനാരായണ മിഷൻ വൈസ് പ്രസിഡന്റ് സുധൻ ഭാസ്‌കരൻ, ഹരിദാസ് ബംഗളൂരു, വിനോദ് അനന്തൻ, സുനിൽകുമാർ കാലടി, ശശിധരൻ പി.ചേർത്തല, സുന്ദരേശ്വൻ കെ.എസ് എറണാകുളം, കാർത്തികേയൻ (യു.എസ്.എ), ദിലീപ്കുമാർ പി.ഐ എന്നിവരും ലണ്ടനിൽനിന്ന് സനൽ മാധവൻ, സുഭാഷ് സദാശിവൻ, ബീന എന്നിവർ സ്വാമിയെ അനുസ്മരിച്ചു. വാഷിംഗ്ടണിലുള്ള ഗുരുകുലം അദ്ധ്യക്ഷ നാൻസി യീൽഡിംഗിന്റെ അനുസ്മരണസന്ദേശം വായിച്ചു. എൺപതോളം അംഗങ്ങൾ പങ്കെടുത്തു. യോഗത്തിന് എം.എസ് സുരേഷ് സ്വാഗതവും പാലക്കാട് ഗുരുകുലം സ്റ്റഡി സർക്കിൾ കൺവീനർ സന്തോഷ് മലമ്പുഴ നന്ദിയും പറഞ്ഞു.