മൂവാറ്റുപുഴ: തൃക്കളത്തൂർ ശ്രീരാമവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ധനസഹായവും ഭക്ഷ്യസാധന വിതരണവും നടത്തി. കരയോഗ അംഗങ്ങളായ 10 കുടുംബങ്ങൾക്കാണ് സഹായങ്ങൾ നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കരയോഗ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മോഹനൻ പണ്ടാംകോട്ട്, സെക്രട്ടറി രാമചന്ദ്രൻനായർ,വൈശാഖ്, ബിനോജ് മോൻ, ദിവാകരൻ എന്നിവർ പങ്കെടുത്തു.