പെരുമ്പാവൂർ: കൊവിഡ് രോഗികൾക്ക് ഫിസിയോ തെറാപ്പി ലഭ്യമാക്കി പീസ് വാലി സെക്കൻഡറി ചികിത്സ കേന്ദ്രം . പെരുമ്പാവൂർ തണ്ടേക്കാട് സ്കൂൾ ഓഡിറ്റോറിയത്തിലാണ് അൻപത് ഓക്സിജൻ ബെഡുകളുള്ള ചികിത്സ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. കപ്പിംഗ്, പ്രോണിംഗ്, ചെസ്റ്റ് എക്സ്പാൻഷൻ വ്യായാമങ്ങളാണ് രോഗികൾക്ക് നൽകുന്നത്.
പീസ് വാലിയുടെ നേതൃത്വത്തിൽ മരവ്യവസായികളുടെ സൗഹൃദ കൂട്ടായ്മയായ സോപ്മ ക്ലബ്ബ്, തണ്ടേക്കാട് മുസ്ലിം ജമാഅത്ത് എന്നിവരുടെ സഹകരണത്തോടെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്,വെങ്ങോല ഗ്രാമപഞ്ചായത്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. രണ്ട് വെന്റിലേറ്റർ, അഞ്ച് സെമി വെന്റിലേറ്റർ,
ഡിഫിബ്രില്ലേറ്റർ, എക്സ്-റേ, ഇ.സി.ജി ലാബ് എന്നിവയാണ് മറ്റ് സജ്ജീകരണങ്ങൾ.4 ഡോക്ടർ, 12 നഴ്സ് എന്നിവരുടെ മുഴുവൻ സമയ സേവനവും ഹോസ്പിറ്റലിൽ ലഭ്യമാണ്.ആദ്യ ഘട്ടത്തിൽ അഡ്മിഷൻ നേടിയ രോഗികളിൽ പകുതിയോളം പേർ രോഗവിമുക്തരായി വീടുകളിലേക്ക് മടങ്ങി.രോഗികളുടെ പരിചരണത്തിനായി ഓരോ ഷിഫ്റ്റിലും സന്നദ്ധ സേവകരും ആശുപത്രിയിൽ സേവനം ചെയ്യുന്നുണ്ട്.