പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വാർ റൂമും ഹെൽപ്പ് ഡെസ്ക്കും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ ദിവ്യമണിയുടെ അദ്ധ്യക്ഷത വഹിച്ചു.നോഡൽ ഓഫീസർ ഷൈൻ പള്ളത്ത്, പഞ്ചായത്ത് സെക്രട്ടറി രമേഷ്, അസിസ്റ്റൻഡ് സെക്രട്ടറി സത്യനാരായണൻ, അഡീഷണൽ എസ്.ഐ അബ്ദുൾ റഹിമാൻ, വി.ജി.മനോജ് കുമാർ , വി.കെ.മണി, എന്നിവർ സംസാരിച്ചു.