laksha

കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേലിന്റെ നടപടികൾക്ക് പിന്നിൽ കോർപറേറ്റ് താത്പര്യങ്ങളാണെന്ന് ദ്വീപിനെ പ്രതിനിധീകരിക്കുന്ന മുഹമ്മദ് ഫൈസൽ എം.പി പറഞ്ഞു. വൻകിട കോർപറേറ്റുകൾക്ക് ദ്വീപിനെ അടിയറവയ്‌ക്കാനാണ് ശ്രമം. ഇതിനെ മുസ്ലിങ്ങൾക്കെതിരായ വർഗീയ നീക്കമായി കാണാൻ കഴിയില്ല.

മൂന്നര ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു ദ്വീപിൽ ടൂറിസത്തിന്റെ പേരിൽ 15 മീറ്റർ വീതിയുള്ള റോഡ് നിർമ്മിച്ച് ആളുകളെ കുടിയൊഴിപ്പിക്കുകയാണ്. രാജ്യത്തെ ഏറ്റവുംകുറവ് കുറ്റകൃത്യങ്ങൾ റിപ്പോർട്ടു ചെയ്യുന്ന ലക്ഷദ്വീപിലാണ് തിടുക്കത്തിൽ ഗുണ്ടാ ആക്ട് നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ചത് ജനാധിപത്യവിരുദ്ധമാണ്. രണ്ട് കുട്ടികളിലധികമുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന തീരുമാനം ഞെട്ടിക്കുന്നതാണ്. തന്നിഷ്ടം നടപ്പിലാക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾക്ക് തടയിടാൻ ഏതുതരം സമരരംഗത്തുമിറങ്ങാൻ ഒരുക്കമാണെന്നും എം.പി പറഞ്ഞു.

ന​ട​പ​ടി​ക​ൾ​
​പി​ൻ​വ​ലി​ക്ക​ണം​:​ ​
ഉ​മ്മ​ൻ​ചാ​ണ്ടി
​ജ​ന​ങ്ങ​ൾ​ക്ക് ​ഹി​ത​ക​ര​മ​ല്ലാ​ത്ത​ ​ഭ​ര​ണ​പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ശാ​ന്ത​സു​ന്ദ​ര​മാ​യ​ ​ല​ക്ഷ​ദ്വീ​പ് ​നീ​റി​പ്പു​ക​യു​ക​യാ​ണെ​ന്നും​ ​ഇ​വ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പി​ൻ​വ​ലി​ച്ച് ​സ​മാ​ധാ​നം​ ​പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​യം​ഗം​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​പ​റ​ഞ്ഞു.​
ചെ​ന്നി​ത്ത​ല​ ​
രാ​ഷ്ട്ര​പ​തി​ക്ക് ​
ക​ത്ത​യ​ച്ചു
ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റെ​ ​തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​രാ​ഷ്ട്ര​പ​തി​ക്ക് ​ക​ത്ത​യ​ച്ചു.​ ​

അ​ഡ്മി​നി​സ്ട്രേ​റ്റ​റെ
നീ​ക്ക​ണ​മെ​ന്ന് ​
എം.​പി​മാർ
​ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​നി​സ്‌​ട്രേ​​​റ്റ​ർ​ ​പ്ര​ഫു​ൽ​ ​പ​ട്ടേ​ലി​നെ​ ​തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​രാ​ഷ്‌​ട്ര​പ​തി​ ​രാം​നാ​ഥ് ​കോ​വി​ന്ദ്,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി,​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത് ​ഷാ,​ ​ദേ​ശീ​യ​ ​സു​ര​ക്ഷാ​ ​ഉ​പ​ദേ​ഷ്‌​ടാ​വ് ​അ​ജി​ത് ​ഡോ​വ​ൽ​ ​എ​ന്നി​വ​ർ​ക്ക് ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​എം.​പി​മാ​ർ​ ​ക​ത്ത​യ​ച്ചു.
രാ​ജ്മോ​ഹ​ൻ​ ​ഉ​ണ്ണി​ത്താ​ൻ​ ​, അ​ടൂ​ർ​ ​പ്ര​കാ​ശ് , ബെ​ന്നി​ബെ​ഹ്‌​നാ​ൻ​, ​ ​പി.​വി.​ ​അ​ബ്‌​ദു​ൾ​ ​വ​ഹാ​ബ് ​ എന്നി​വരാണ് ക​ത്ത​യ​ച്ച​ത്.

തീ​ക്കൊ​ള്ളി​ ​കൊ​ണ്ട് ​ത​ല​ചൊ​റി​യു​ന്നു​:​ ​
മു​ല്ല​പ്പ​ള്ളി
ല​ക്ഷ​ദ്വീ​പ് ​ജ​ന​ത​യെ​ ​പി​റ​ന്ന​ ​മ​ണ്ണി​ൽ​ ​ര​ണ്ടാം​നി​ര​ ​പൗ​ര​ൻ​മാ​രാ​ക്കു​ന്ന​ ​ഫാ​സി​സ്റ്റ് ​ന​ട​പ​ടി​ക​ളു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കു​ന്ന​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​പ്ര​ഫു​ൽ​ ​പ​ട്ടേ​ൽ​ ​തീ​ക്കൊ​ള്ളി​ ​കൊ​ണ്ട് ​ത​ല​ചൊ​റി​യു​ക​യാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ല​ക്ഷ​ദ്വീ​പി​ന്റെ​ ​സ്വ​ത്വം​ ​ന​ശി​പ്പി​ക്കാ​ൻ​ ​ശ്ര​മം​:​ ​മ​ന്ത്രി​ ​ശ​ശീ​ന്ദ്രൻ
വി​ക​സ​ന​ത്തി​ന്റെ​ ​പു​ക​മ​റ​യി​ൽ​ ​ല​ക്ഷ​ദ്വീ​പി​ന്റെ​ ​സ്വ​ത്വം​ ​ന​ശി​പ്പി​ക്കാ​നാ​ണ് ​ദ്വീ​പ് ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​ശ്ര​മി​ക്കു​ന്ന​തെ​ന്ന് ​മ​ന്ത്രി​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​
ല​ക്ഷ​ദ്വീ​പി​ന്റെ
​പേ​രി​ൽ​ ​ രാ​ഷ്ട്രീ​യ
​ ​പ്ര​ചാ​ര​ണം​:​
​കെ.​ ​സു​രേ​ന്ദ്രൻ
ല​ക്ഷ​ദ്വീ​പി​ന്റെ​ ​പേ​രി​ൽ​ ​കോ​ൺ​ഗ്ര​സ്,​ ​സി.​പി.​എം,​ ​മു​സ്ലിം​ ​ലീ​ഗ് ​പാ​ർ​ട്ടി​ക​ളും​ ​ചി​ല​ ​ഇ​സ്ലാ​മി​ക​ ​സം​ഘ​ട​ന​ക​ളും​ ​ടൂ​ൾ​ ​കി​റ്റു​ണ്ടാ​ക്കി​ ​കേ​ര​ള​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു.​ ​ല​ക്ഷ​ദ്വീ​പും​ ​ബേ​പ്പൂ​രു​മാ​യു​ള്ള​ ​ബ​ന്ധം​ ​ത​ക​ർ​ത്ത് ​മം​ഗ​ലാ​പു​ര​ത്തെ​പ​ക​ര​മാ​ക്കു​ക​യാ​ണെ​ന്ന​ ​ആ​രോ​പ​ണം​ ​അ​വി​ട​ത്തെ​ ​എം.​പി​ ​ത​ന്നെ​ ​നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.​ ​പാ​ൽ​ ​ദൗ​ർ​ല​ഭ്യം​ ​ഇ​ല്ലാ​താ​ക്കാ​നാ​ണ് ​അ​മു​ൽ​ ​ക​മ്പ​നി​യു​ടെ​ ​ക​വ​ർ​ ​പാ​ൽ​ ​ ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​ആ​ലോ​ചി​ച്ച​ത്. അ​ഡ്മി​നി​സ്‌​ട്രേ​റ്റ​റു​ടെ​ ​ന​യ​മാ​ണ് ​ദ്വീ​പി​ൽ​ ​കൊ​വി​ഡ് ​കൂ​ടാ​ൻ​ ​കാ​ര​ണ​മെ​ന്ന​ ​പ്ര​ചാ​ര​ണം​ ​ശ​രി​യ​ല്ല.​ ​ബീ​ഫ് ​നി​രോ​ധി​ച്ചു​വെ​ന്ന​ ​പ്ര​ചാ​ര​ണം​ ​പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും​ ​സ​ുരേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.