പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഒക്കൽ പഞ്ചായത്ത് അതിർത്തിയിലെ 27 ആശാ പ്രവർത്തകർക്ക് മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ അടങ്ങിയ കിറ്റ് ബാങ്ക് പ്രസിഡന്റ് ടി.വി. മോഹനൻ കൈമാറി. കൊവിഡ് ഒന്നാംതരംഗത്തിന്റെ ഘട്ടത്തിലും ബാങ്ക് ആശാ പ്രവർത്തകരെ അനുമോദിച്ചിരുന്നു. ചടങ്ങിൽ ഡോ. ഗൗരി കൃപ, ഡോ. സിന്ധു. കെ, ബാങ്ക് വൈസ് പ്രസിഡന്റ്‌ കെ.പി. ലാലു, ബാങ്ക് ഡയറക്ടർ കെ.ഡി. ഷാജി എന്നിവർ പങ്കെടുത്തു.