പെരുമ്പാവൂർ: വിപണി കണ്ടെത്താനാവാതെ ബുദ്ധിമുട്ടിലായ കപ്പക്കർഷകരെ സഹായിക്കാൻ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഘംവഴി കപ്പ വൈപ്പിനിലേക്ക് കയറ്റി അയക്കുന്ന പദ്ധതിക്ക് തുടക്കമായി. അശമന്നൂർ കൃഷി ഓഫീസിന് സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എം. സലിം, അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, കൃഷി ഓഫീസർ സൗമ്യ, കർഷകൻ സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.