കളമശേരി: ഏലൂർ നഗരസഭയിലെ 28-ാം വാർഡിൽ ആശാ പ്രവർത്തകയുടെ ഒഴിവുണ്ട്. 25 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകളെയാണ് പരിഗണിക്കുന്നത്. എസ്.എസ്.എൽ.സി. പാസായിരിക്കണം. വാർഡ് നിവാസികൾക്ക് മുൻഗണന. 27 ന് രാവിലെ 11 ന് നേരിട്ട് ഹാജരാകണം.