renuka-64

പറവൂർ: കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ കൊവിഡ് ബാധിച്ച് മരിച്ചു. പുത്തൻവേലിക്കര പടയാമ്പിന് സമീപം കത്തനാപറമ്പിൽ അജയഘോഷിന്റെ ഭാര്യ രേണുകയാണ് (64) ചികിത്സയിൽ കഴിയവേ മരിച്ചത്. ഭർത്താവ് അജയഘോഷും മകൾ ബീനയും കൊവിഡ് ബാധിതരായി ചികിത്സയിലാണ്. കോട്ടപ്പുറം കക്കമാടൻ തുരുത്ത് അങ്കണവാടിയിലെ റിട്ട. അദ്ധ്യാപികയാണ് രേണുക. മക്കൾ: ബിനീഷ് (ഹോമിയോ ഡിസ്‌പെൻസറി, പൊയ്യ), രാജേഷ് (റഷ്യ), ബീന. മരുമക്കൾ: സിന്റ, നിഷ, ജോഷി.