കാലടി: കണ്ണിമംഗലം ഫോറസ്റ്റ് അധികൃതർ അയ്യമ്പുഴ കൊല്ലക്കോട് ഭാഗത്ത് നടത്തിയ റെയ്ഡിൽ 500 ലിറ്ററോളം വാഷും 50 കിലോ ശർക്കരയും വാറ്റുപകരണങ്ങളും കണ്ടെത്തി. ചാത്തക്കുളം നിവാസി വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ഇവ കണ്ടെടുത്തത്. ഇയാൾ ഒളിവിലാണ്.
കാലടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി. അശോക്‌രാജിന്റെ നിർദ്ദേശപ്രകാരമായിരുന്നു റെയ്ഡ്. ഡെപ്യൂട്ടി റേഞ്ചർ സി.വി. ബിജു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ. ഷിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സഞ്ജു സൈമൺ, അജ്നാസ് എം.എ, നിർമ്മൽ സുന്ദർ, ഡ്രൈവർ ബിജു എന്നിവർ പങ്കെടുത്തു. പിടികൂടിയ വാഷും ശർക്കരയുംമറ്റും ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന് കൈമാറി.