ആലുവ: ജില്ലാ ആശുപത്രി കൊവിഡ് സെന്ററിൽ രോഗികളുടെ മാനസിക സംഘർഷം ഒഴിവാക്കുന്നതിന് ദിനപത്രങ്ങൾ വേണമെന്ന ഡോക്ടർമാരുടെ ആവശ്യപ്രകാരം 'കേരളകൗമുദി' ഉൾപ്പെടെ നാല് ദിനപത്രങ്ങൾ അൻവർ സാദത്ത് എം.എൽ.എ സ്പോൺസർ ചെയ്തു. രോഗികൾ ദൈനംദിന വാർത്തകൾ അറിയുന്നതും വായനയ്ക്കായി കൂടുതൽ സമയം ചെലവിടുന്നതും മാനസിക സമ്മർദ്ദം ഇല്ലാതാക്കുന്നതിന് ഉപകരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.