കൊച്ചി: അവശ്യസർവീസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ വർക്ക്‌ഷോപ്പ് തൊഴിലാളികൾക്ക് വാക്‌സിനേഷനിലും മുൻഗണന നൽകണമെന്ന് അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കൊവിഡ് മുന്നണി പോരാളികളായ സർക്കാർ , ആരോഗ്യപ്രവർത്തകർ,പൊലീസ് എന്നിവരുടെ വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുന്ന വർക്ക്ഷോപ്പ് തൊഴിലാളികൾക്ക് മുൻഗണനാക്രമത്തിൽ വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകിയതായി പ്രസിഡന്റ് സതീശൻമേനോൻ പറഞ്ഞു.