പെരുമ്പാവൂർ: പള്ളിക്കവല പരീദ്പിള്ള (76) നിര്യാതനായി. പതിറ്റാണ്ട് മെക്ക സ്‌കൂൾ ഡ്രൈവറായും ദീർഘകാലം പെരുമ്പാവൂർ മത്സ്യമാർക്കറ്റിൽ കയറ്റിയിറക്ക് തൊഴിലാളിയായും മെക്കാ മസ്ജിദ് മുഅദ്ദീൻ, മൗലൂദ്പുര ജമാ അത്ത് കമ്മിറ്റിമെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നബീസ എടത്തല കൊല്ലംകുടി കുടുംബാംഗം. മക്കൾ : മുഹമ്മദ് (വിസ്ഡം ജില്ലാ കമ്മിറ്റിഅംഗം), ഷിയാസ് (സൗദി അറേബ്യ), ഷഹ്നാജ്, ഷൈലജ, ഷമിത (വി.എം.ജെ പബ്ലിക് സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: കുഞ്ഞുമുഹമ്മദ് (ടി.വി.കെ ഫ്രൂട്ട്‌സ് പെരുമ്പാവൂർ), അബ്ദുൾഗഫൂർ (ലജൻഡ് ട്രസ്സ് സെന്റർ ആലുവ), സൈദ് അലി,നെസീമ മുഹമ്മദ്, ജാസ്മിൻ ഷിയാസ്.