പറവൂർ: കൊവിഡ് ബാധിതർക്കും, മറ്റ് രോഗങ്ങളുള്ള അശരണർക്കും സൗജന്യ യാത്രയൊരുക്കി ഡി.വൈ.എഫ്.ഐ ചേന്ദമംഗലം വെസ്റ്റ് കമ്മിറ്റി. കുറുമ്പതുരുത്ത്, കുഞ്ഞവരാതുരുത്ത്, വടക്കുംപുറം, കൊച്ചങ്ങാടി, കൂട്ടുകാട് എന്നീ പ്രദേശങ്ങളിലുള്ളവർക്കുമാണ് സൗജന്യ വാഹന സൗകര്യം. പ്രവർത്തകനായ മിഥുൻ ബാബുവാണ് വാഹനം സൗജന്യമായി നൽകിയത്. ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. മേഖല പ്രസിഡന്റ് ഗ്ലിറ്റർ ടോമി, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, സൂരജ് ലാൽ, ആൽഡ്രിൻ കെ. ജോബോയ്, കെ.ജി. ജോർജ് ബാസ്റ്റിൻ, എം.എക്സ്. മാത്യു, ബിനു മാനുവൽ എന്നിവർ പങ്കെടുത്തു.