തൃപ്പൂണിത്തുറ : നഗരസഭ പരിധിയിൽ ടെലി മെഡിസിൻ സൗകര്യം ഏർപ്പെടുത്തി. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളിലായി ഒൻപത് ഡോക്ടർമാരാണ് സേവനം നൽകുന്നത്. അലോപ്പതി : ഡോ. സ്മിത - 9447304334, ഡോ.മീര - 9895863486, ഡോ.ബിന്ദു - 9447406542, ഡോ.എബി ലൂക്കോസ് - 94469 20909, പ്രൊഫ.രവീന്ദ്ര - 9895804942, ഡോ. അജിത് - 8848413942. ഹോമിയോ : ഡോ. ഷാഹില - 9656584672, ഡോ. ഷിബു - 9388406420. ആയുർവേദം : ഡോ. സുമി - 9995906068 എന്നീ ഡോക്ടർമാരുടെ 24 മണിക്കൂർ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഹോസ്പിറ്റൽ, ഡി.സി.സി, സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിലേയ്ക്ക് നഗരസഭ ആംബുലൻസ് സൗകര്യം സജ്ജമാക്കി. മുഴുവൻ വാർഡുകളിലേയ്ക്കുമായി 300 ഓക്സിമീറ്ററുകൾ നൽകി. താലൂക്ക് ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 350 പേർക്കും നഗരസഭാ ഡി.സി.സി.യിൽ 1500 പേർക്കും ഇതുവരെ ചികിത്സ നൽകി. 75 പേർ ചികിത്സയിലുണ്ട്. പുതിയതായി ഗവ. ബോയ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ 40 പേരെ ചികിത്സിക്കുന്നതിനായി ഓക്സിജൻ ബെഡ് അടക്കമുള്ള സൗകര്യങ്ങൾ പൂർത്തിയായി വരുന്നതായും നഗരസഭാ പരിധിയിൽ കൊവിഡ് ബാധിച്ച് മരണമടയുന്നവർക്ക് നഗരസഭാ ശ്മശാനത്തിൽ 50ശതമാനം ഇളവ് അനുവദിച്ചതായും ചെയർപേഴ്സൺ രമ സന്തോഷ് പറഞ്ഞു.