പറവൂർ: ഇന്ത്യൻ റെഡ്ക്രോസ് കൊവിഡ് രോഗികളുടെ വീടുകളിൽ വിതരണത്തിനായി നൽകിയ അണുനാശിനി പറവൂർ താലൂക്ക് കമ്മിറ്റി ചെയർമാൻ വിദ്യാധരൻ പി. മേനോൻ പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതിക്ക് കൈമാറി. ജിയേഷ് പൊന്നേടത്, ജോസ് പോൾ വിതയത്തിൽ, വി.എൻ. സന്തോഷ്‌കുമാർ, എം.ജെ. രാജു തുടങ്ങിയവർ പങ്കെടുത്തു.