hindal-co
ഏലൂർ നഗരസഭയിലേക്ക് ഹിൻഡാൽകോ നൽകിയ ഓക്സിജൻ കോൺസൻട്രേറ്ററുകൾ എച്ച്.ആർ.മാനേജർ പി.വി.മനോജിൽ നിന്നും ചെയർമാൻ എ.ഡി. സുജിൽ ഏറ്റു വാങ്ങുന്നു

കളമശേരി: ഹിൻഡാൽകോ ഏലൂർ നഗരസഭയിലെ സി.എഫ്.എൽ.ടി.സി.യിലേക്ക് അഞ്ച് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി. എച്ച്.ആർ.മാനേജർ പി.വി.മനോജ് നഗരസഭ ചെയർമാൻ എ.ഡി. സുജിലിന് കൈമാറി. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ ടി.എം. ഷെനിൻ, അംബികാ ചന്ദ്രൻ , പി.എ.ഷെറീഫ്, കൗൺസിലർമാരായ പി.എം. അയൂബ്, എസ്. ഷാജി, നിസി സാബു , ധന്യ ഭദ്രൻ , എൽഡാ ഡിക്രൂസ്, കെ.എൻ. അനിൽകുമാർ , നഗരസഭാ സെക്രട്ടറി പി.കെ. സുഭാഷ്, ഹിൻഡാൽകോ ഉദ്യോഗസ്ഥരായ കെ.ജിനിൽ , ആർ.രാജേഷ്, എം.രതിഷ് എന്നിവർ പങ്കെടുത്തു.