പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയിലുൾപ്പെടുത്തി പറവൂർ താലൂക്ക് അശുപത്രിയിൽ കൊവിഡ് വിസ്ക് നൽകി. പറവൂർ ശാഖാ മാനേജർ ലിൻഡ മേനോൻ നഗരസഭ ചെയർമാൻ വി.എ. പ്രഭാവതി കൈമാറി. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സജി നമ്പിയത്ത്, കെ.ജെ. ഷൈൻ, ബീന ശശിധരൻ, ശ്യാമള ഗോവിന്ദൻ, നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, കൗൺസിലർമാരായ ഗീത ബാബു, ജഹാംഗീർ തോപ്പിൽ, ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മ, ഡോ. വിനീത പ്രമോദ്, ഡോ. ജോസ് എന്നിവർ പങ്കെടുത്തു.