vinod
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന് ആംബുലൻസ് വാങ്ങുന്നതിന് ഒ.ഇ.എൻ കമ്പനി നൽകുന്ന തുക പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ബെന്നി ഒ.ഇ.എൻ ഡെപ്യൂട്ടി ജനറൽ മാനേജർ വിനോദിൽ നിന്നും ഏറ്റുവാങ്ങുന്നു.

മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആംബുലൻസ് വാങ്ങുന്നതിന് ആംഫിനോൾ എഫ്.സി.ഐ ഒ. ഇ.എൻ കണക്ടേഴ്സ് അഞ്ചുലക്ഷം രൂപ നൽകി. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഒ.ഇ.എൻ ഡെപ്യൂട്ടി ജനറൽ മാനേജർ വിനോദിൽ നിന്നും തുക ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെഞ്ചി കുര്യൻ കൊള്ളിനാൽ, സെക്രട്ടറി രാജേഷ് ടി.വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.