പറവൂർ: വടക്കേക്കര തുരുത്തിപ്പുറം പത്താംവാർഡ് കോൺഗ്രസ് കമ്മിറ്റി വാർഡിലെ വീടുകളിൽ പച്ചക്കറിക്കിറ്റ് വിതരണംചെയ്തു. യു.ഡി.എഫ് പറവൂർ നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് വിതരണോദ്ഘാടനം നടത്തി. പഞ്ചായത്ത് മെമ്പർ ടി.കെ. ഷാരി, വാർഡ് കോൺഗ്രസ് പ്രസിഡന്റ് ടി.കെ. സുരേഷ്, എം.ഡി. വർഗീസ്, ജി. തമ്പി തുടങ്ങിയവർ പങ്കെടുത്തു.