കൊച്ചി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന കേരളത്തിന് ആവശ്യമായ അളവിൽ കൊവിഡ് വാക്‌സിൻ അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാട് അപലപനീയമാണെന്ന് എൻ.സി.പി അദ്ധ്യക്ഷൻ പി.സി.ചാക്കോ. കേരളം പോലെ ജനസാന്ദ്രതയേറിയ സംസ്ഥാനത്തിന് ആവശ്യാനുസരണം വാക്‌സിൻ ലഭ്യമാക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും ചാക്കോ പറഞ്ഞു. രാജ്യത്തെ കൊവിഡ് വാക്‌സിൻ ഉൽപാദനവും വിതരണവും സംബന്ധിച്ച നിജസ്ഥിതി വെളിപ്പെടുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും ചാക്കോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.