ravi

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതി രവി പൂജാരിയുടെ റിമാൻഡ് കാലാവധി കോടതി ജൂൺ എട്ടുവരെ നീട്ടി. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന രവി പൂജാരിയുടെ റിമാൻഡ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം നൽകിയ അപേക്ഷയിലാണ് അഡി. സി.ജെ.എം കോടതിയുടെ നടപടി.2018 ഡിസംബർ 15 നാണ് നടി ലീനമരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിനുനേരെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവെച്ചത്.