snvhss-paravur
വിതരണം ചെയ്യുന്ന കിറ്റുകളിലുള്ള സാധനങ്ങൾ.

പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ എസ്.എൻ.ഡി.പി യൂണിയന്റെ കീഴിലുള്ള നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ കൊവിഡ് മൂലം അവശത അനുഭവിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കു സഹായം നൽകുന്നു. പ്രിൻസിപ്പൽ ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപക കൂട്ടായ്മയാണ് മുപ്പത് കുട്ടികളുടെ വീടുകളിലേക്ക് സഹായം എത്തിക്കുന്നത്. പഠനോപകരണങ്ങളും, പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവ അടങ്ങുന്നതാണ് കിറ്റ്.