കൊച്ചി: കൊവിഡ് മഹാമാരിയെ തുടർന്ന് വരുമാനം നിലച്ച ചുമട്ട്തൊഴിലാളികൾക്ക് അടിയന്തര സഹായമായി 5000 രൂപ അനുവദിക്കുക,ലോക്ക്ഡൗൺ തുടരുകയാണെങ്കിൽ ഒരു മാസത്തെ ശമ്പളം മുൻകൂർ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ടി .യു സംസ്ഥാന വൈസ്‌ പ്രസിഡന്റ് പി.എം .ഹാരിസ്, ജില്ല പ്രസിഡന്റ് രഘുനാഥ് പനവേലി, ജനറൽ സെക്രട്ടറി ടി.എസ് അബൂബക്കർ ,വൈസ് പ്രസിഡന്റ് പി.എം.എ ലത്തീഫ് എന്നിവർ തൊഴിൽ വകുപ്പ് മന്ത്രിക്കും കേരള ചുമട്ട് തൊഴിലാളി ക്ഷേമബോർഡ് ചെയർമാനും നിവേദനം നൽകി.