covid

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 20.22 ശതമാനം

കൊച്ചി: ജില്ലയിൽ ഇന്നലെ 51 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഒരു ദിവസം റിപ്പോർട്ടു ചെയ്യുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ എറണാകുളം ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 753 ആയി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും പ്രതിദിന രോഗവ്യാപനത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തുമ്പോഴും മരണസംഖ്യ ഉയരുന്നത് ആശങ്കക്ക് ഇടനൽകുന്നതാണ്.

പുതുതായി രോഗം സ്ഥിരീകരിച്ചവർ : 3063

ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകർ: 10

കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ: 40586

ഇന്നലെ രോഗമുക്തി നേടിയവർ: 3917

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ: 94923



അഞ്ചിൽ താഴെ

ആവോലി, ഇലഞ്ഞി, പൂതൃക്ക, പൈങ്ങോട്ടൂർ, പോത്താനിക്കാട്, രാമമംഗലം, വാളകം, ആമ്പല്ലൂർ, പൂണിത്തുറ, വേങ്ങൂർ, കീരംപാറ, കൂത്താട്ടുകുളം, പനയപ്പിള്ളി, കരുവേലിപ്പടി, ചളിക്കവട്ടം, പനമ്പള്ളി നഗർ, പാലക്കുഴ

ചികിത്സയിലുള്ളവർ

• കളമശേരി മെഡിക്കൽ കോളേജ് :160
• പി.വി.എസ്: 72
• ജി.എച്ച്. മൂവാറ്റുപുഴ : 37
• എറണാകുളം: 68
• ആലുവ :67

താലൂക്ക് ആശുപത്രി
• പള്ളുരുത്തി : 41
• തൃപ്പൂണിത്തുറ : 45
• പറവൂർ : 27
• ഫോർട്ട് കൊച്ചി : 45
• പെരുമ്പാവൂർ : 43
• കോതമംഗലം : 15
• കരുവേലിപ്പടി : 12
• അങ്കമാലി : 25
• പിറവം : 10
• അമ്പലമുകൾ കൊവിഡ് ആശുപത്രി :40
• ഇ.എസ്.ഐ ആശുപത്രി 4
• സഞ്ജീവനി : 62
• സ്വകാര്യ ആശുപത്രികൾ : 2267
• എഫ്.എൽ. റ്റി. സി.കൾ : 498
• എസ്. എൽ. റ്റി. സി. കൾ: 376
• ഡോമിസിലറി കെയർ സെന്റർ: 931
• വീടുകൾ :32678

കൊവിഡ് വാക്സിനേഷൻ @ 30 ശതമാനം

ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ചവരെ 954250 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചു. ഇതിൽ രണ്ടു ഡോസും സ്വീകരിച്ചത് 219568 ആളുകൾ മാത്രമാണ്.

സർക്കാർ ആശുപത്രികളിൽ നിന്ന് 646191 ആളുകളും സ്വകാര്യ ആശുപത്രികളിൽ നിന്ന് 308059 ആളുകളുമാണ് വാക്‌സിൻ സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകരിൽ 58725 പേർക്ക് രണ്ട് ഡോസു 74957 പേർ ആദ്യ ഡോസും നൽകി.

കൊവിഡ് മുന്നണി പ്രവർത്തകരിൽ 30143 ആളുകൾ രണ്ട് ഡോസ് വാക്‌സിനും 50671 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 9114 ആളുകളാണ് ആദ്യ ഡോസ് വാക്‌സിൻ നൽകിയത്. 45- 59 പ്രായമുള്ളവരിൽ 224200 ആളുകൾ ആദ്യ ഡോസും 27651 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു.

60 ന് മുകളിൽ പ്രായമുള്ളവരിൽ 375740 ആളുകൾ ആദ്യ ഡോസും 103049 ആളുകൾ രണ്ടാം ഡോസും സ്വീകരിച്ചു.

കോവി ഷീൽഡ‌്

ആദ്യ ഡോസ്: 672476

രണ്ടാംഡോസ് : 200090

കോ വാക്‌സിൻ

ആദ്യഡോസ് : 62206

രണ്ടാം ഡോസ് : 19478