vaccine-challange
വൈറ്റില ഏരിയയിലെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ വാക്സിൻ ചലഞ്ചിലേക്കുള്ള തുക അഡ്വ.എ.എൻ.സന്തോഷി ൽ നിന്നും സി.കെ.മണിശങ്കർ ഏറ്റു വാങ്ങുന്നു.

കൊച്ചി: ലോക്ഡൗൺ ദുരിതത്തിലാണെങ്കിലും വൈറ്റിലയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് 10,000 രൂപ നൽകി. തുക സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് അസോസിയേഷൻ വൈറ്റില ഏരിയാ പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷിൽ നിന്നും ഏറ്റുവാങ്ങി. ഇ.പി. സുരേഷ്, സി.കെ. കനീഷ് എന്നിവർ സംസാരിച്ചു.