pradeep

കൊച്ചി: സി.ബി.എസ്.ഇയുടെ ന്യൂഡൽഹിയിലെ അക്കാഡമിക് വിഭാഗം ജോയിന്റ് സെക്രട്ടറി പ്രമോദ്കുമാർ ടി.കെ. (50) നിര്യാതനായി. സംസ്‌കാരം ഇന്ന് കോഴിക്കോട് വടകര പുലേരിയിലെ വീട്ടുവളപ്പിൽ. കൊവിഡ് മുക്തനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.

പരേതരായ കുഞ്ഞുരാമക്കുറുപ്പിന്റെയും സുര്യകിരണിന്റെയും മകനാണ്. ഭാര്യ: പ്രസീന. മക്കൾ: ഓം, ഇഷാനി. മുംബെയിലെ റിലയൻസ് സ്‌കൂളിലാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 2006 ൽ എഡ്യൂക്കേഷൻ ഓഫീസറായി സി.ബി.എസ്.ഇയിൽ പ്രവേശിച്ചു. അജ്മീർ, പൂനെ, കൊച്ചി ഓഫീസുകളിലും പ്രവർത്തിച്ചു. സി.ബി.എസ്.ഇയുടെ വിവിധ പദ്ധതികളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.