das-54

പെരുമ്പാവൂർ: കേരളബാങ്ക് ഡയറക്ടർ ബോർഡ്, സി.പി.എം ജില്ലാ സെക്രട്ടേറി​യറ്റ്, ജനാധിപത്യ മഹിളാ അസോസി​യേഷൻ കേന്ദ്രകമ്മി​റ്റി അംഗവുമായ അഡ്വ. പുഷ്പാദാസിന്റെ ഭർത്താവ് സൗത്ത് വാഴക്കുളം പുളിക്കൽ വീട്ടിൽ ദാസ് (54) നിര്യാതനായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. തടിയിട്ടപറമ്പിലെ സൂര്യ സ്റ്റുഡിയോ ഉടമയും വാഴക്കുളം സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമാണ്. പരേതനായ നാരായണനും സരോജിനിയുമാണ് മാതാപി​താക്കൾ. മക്കൾ: മാനസദാസ്,​ വിശാലദാസ്.