കൊച്ചി: ആറുമാസമായി തുടരുന്ന കർഷക പ്രക്ഷോഭത്തോട് മുഖം തിരിക്കുന്ന കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ സംയുക്ത കിസാൻ മോർച്ചയുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ ഇന്ന് കരിദിനം ആചരിക്കും.
കാർഷിക നിയമങ്ങൾ പിൻവലിക്കുക, താങ്ങുവില സംവിധാനം നിലനിർത്തുക, വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം നടത്തുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികളായ കെ.കെ.ഇബ്രാഹിംകുട്ടി, കൺവീനർ സി.കെ.മണിശങ്കർ എന്നിവർ അറിയിച്ചു.