island

അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാര നടപടികളെ തുടർന്ന് വിവാദത്തിലായ ലക്ഷദ്വീപ് മനോഹരമായ ഭൂപ്രദേശമാണ്. ടൂറിസത്തിന് അപാരസാദ്ധ്യതകളുള്ള ഇടമാണെങ്കിലും യാത്ര ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയാണ് വികസനത്തിന് തടസ്സമായി വരുന്നത്. ജനങ്ങളുടെ വിശ്വാസം ആർജിച്ചുകൊണ്ട് വികസനപ്രവർത്തനങ്ങൾ നടത്തുകയാണെങ്കിൽ എല്ലാവർക്കും ഗുണകരമായ മാറ്റങ്ങൾക്ക് പിന്തുണ ലഭിക്കുമെന്നുറപ്പാണ്. ഇൗ അവസരത്തിൽ ദ്വീപിനെക്കുറിച്ച് കൂടുതൽ അറിയാം.

ലക്ഷദ്വീപ് കേന്ദ്ര സർക്കാരിൻ്റെ നേരിട്ടുള്ള ഭരണത്തിൻ കീഴിലാണ്. പരമാവധി ജനസംഖ്യ 10,000 മാത്രം. ലക്ഷദ്വീപിലേക്ക് ഒരാൾക്ക് പോകണമെങ്കിൽ അവിടെയുള്ള ഒരാൾ സ്പോൺസർ ചെയ്യണം. ദ്വീപ സമൂഹമായതിനാൽ കേന്ദ്ര സർക്കാർ വളരെ ശ്രദ്ധയോടെ സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു . 36 ദ്വീപ് ചേർന്നതാണ് ലക്ഷദ്വീപ്.ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം .അറബിക്കടലിൽ കൊച്ചി തുറമുഖത്ത് നിന്ന് 220 കിലോമീറ്റർ മുതൽ 440 കിലോമീറ്റർ വരെ ദൂരത്തിലാണ് ദ്വീപുകൾ. . ജനവാസമുള്ളത് 11 ദ്വീപുകളിൽ മാത്രം. കവറത്തി, അഗത്തി, മിനിക്കോയ്, അമ്നി, ആന്ത്രോത്ത്, കട്മത്ത്, കിൽട്ടൺ, കൽപ്പേനി, ചെട്ലാട്ട് തുടങ്ങിയവയാണവ. മലയാളം, ജസരി, മഹൽ എന്നിവയാണ് ഭാഷകൾ ഉച്ചാരണ ശുദ്ധിയോടെ മലയാളം സംസാരിക്കും. ബംഗാരം ദ്വീപിൽ ആൾപ്പാർപ്പില്ല

 യാത്രാ സൗകര്യം

ആകാശ യാത്രയും ജലയാത്രയും മാത്രമാണ് ഈ ദ്വീപിൽ എത്താനുള്ള മാർഗ്ഗം. വിമാനത്താവളം അഗത്തി എന്ന ദ്വീപിലാണ്. ഞായർ ഒഴികെ എല്ലാ ദിവസവും കൊച്ചി-അഗത്തി വിമാന സർവ്വീസ് ഉണ്ട് .അത്യാവശ്യ യാത്രയ്ക്ക് ഹെലിക്കോപ്റ്റർ ഉപയോഗിക്കാം. ലഗൂൺ, കോറൽസ് തുടങ്ങിയ പേരോടു കൂടിയ കപ്പൽ സർവ്വീസ് ആണ് ലക്ഷദ്വീപിലേക്കുള്ള പ്രധാന യാത്രാ സംവിധാനം. 3740 രൂപ ഫസ്റ്റ് ക്ളാസ്സിനും (2 ബെഡുകൾ), 2640 രൂപ സെക്കൻഡ് ക്ളാസ്സിനും (4 ബെഡുകൾ) ,ഡോർമെറ്ററിക്ക് 480 രൂപയും ആണ് യാത്രാ ചെലവ്. എല്ലാം എയർ കണ്ടിഷൻഡ്. വിദ്യാർത്ഥികൾക്ക് 220 രൂപ കൺസെഷൻ റേറ്റാണ്. നഷ്ടം സഹിച്ചും കേന്ദ്ര സർക്കാർ ദ്വീപിലെ ജനങ്ങൾക്കു വേണ്ടി കപ്പൽ സർവ്വീസ് നടത്തുന്നു. കൊച്ചി, ബേപ്പൂർ, മംഗലാപുരം എന്നീ 3 സ്ഥലങ്ങളിലേക്കാണ് കപ്പൽ സർവ്വീസുള്ളത്. വിശാലമായ റെസ്റ്റോറന്റ്, ഡോക്ടർ അടക്കമുള്ള എല്ലാ സൗകര്യങ്ങളും കപ്പലിലുണ്ട്. ദ്വീപുകൾക്കിടയിൽ യാത്ര ചെയ്യാൻ ചെറിയ കപ്പലുകളും വെസ്സലുകളും ഉണ്ട്. കടൽ ശാന്തമാണെങ്കിൽ കപ്പൽ യാത്ര സുഖമാണ്. കാലാവസ്ഥ മോശമാണെങ്കിൽ കപ്പൽയാത്രയിൽ പലർക്കും ഛർദ്ദിക്കാൻ വരും. സൈക്കിൾ, ഇരുചക്രവാഹനം, ഓട്ടോറിക്ഷ, കാർ എന്നിവയാണ് കരയിൽ സഞ്ചരിക്കാനുള്ളത്. പൊതുഗതാഗതമില്ല.

 തിങ്ങി നിറഞ്ഞ് തെങ്ങുകൾ

ദ്വീപിൽ നിറയെ തെങ്ങാണ് . തേങ്ങകൾ ചെറുതാണ് .ഒന്നിന് 7 രൂപ, കിലോയ്ക്ക് 26 രൂപ. തെങ്ങിൽ നിന്ന് ചെത്തി ഇറക്കുന്ന നീര എന്ന പാനിയം സുലഭമാണ്. ഒരു മണിക്കൂർ കഴിഞ്ഞാൽ അത് കുടിക്കാൻ ഉപയോഗിക്കില്ല .വിനാഗിരി ഉണ്ടാക്കും. വസ്തുവിന്റെ അതിര് തെങ്ങാണ്. കൂടാതെ പൂവരശ്, മുരിങ്ങ ഇവ മാത്രം. മീൻ വളരെ സുലഭം. വിലക്കുറവും. ഐസ് ഉപയോഗിക്കില്ല. ബാക്കി എല്ലാ ഭക്ഷണ വസ്തുക്കളും പഴവർഗ്ഗങ്ങളുമെല്ലാം കേരളത്തിൽ നിന്ന് വരണം. തമിഴ്നാട്ടിലെ പോലെ ചൂടുള്ള കാലാവസ്ഥയാണ്. എല്ലാ ദ്വീപിലും സർക്കാർ വക ഡാക് ബംഗ്ളാവ് ഉണ്ട് .സാധാരണ മുറിയ്ക്ക് 400 രൂപയും എ. സി മുറിയ്ക്ക് 600 രൂപയും വാടക. സർക്കാർ ജീവനക്കാർക്ക് മുന്നിലൊന്ന് കൊടുത്താൽ മതി. ഭക്ഷണം എല്ലാം മീൻ ചേർന്നത്. കേരളീയരുടെ ഭക്ഷണം പോലെ. ചോറിന് വില 80 രൂപ. പച്ചരിയാണ് ഉപയോഗിക്കുന്നത്. കേരളത്തിലേക്കാൾ ഭക്ഷണ സാധനങ്ങൾക്ക് വില കൂടുതൽ.

 പെട്രോൾ റേഷൻ

കടയിൽ നിന്ന് മാസം 10 ലിറ്റർ പെട്രോൾ റേഷൻ കിട്ടും .120 രൂപ ലിറ്ററിന്. പുറത്ത് 200 രൂപയ്ക്ക് കിട്ടിയേക്കും. വൈദ്യുതി ഡീസൽ ജനറേറ്റർ ഉപയോഗിച്ച്. പത്തിൽ താഴെ .പെട്രോൾ റേഷൻ കടയിൽ നിന്ന് മാസം 10 ലിറ്റർ മാത്രം. നിരക്ക് 120 രൂപ. വൈദ്യുതി ഡീസൽ ജനറേറ്റർ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്നു. ലഫ്റ്റനന്റ് ഗവർണർ ആണ് അധികാരി. കേന്ദ്ര സർക്കാർ നിയമിക്കും. പൊതുവെ ഐ.എ.എസുകാരാണ്. ലക്ഷദ്വീപ് മുഴുവനുമായി ഒരു ലോക്സഭാ മണ്ഡലം. സ്ഥിരമായി കോൺഗ്രസ് ജയിച്ചിരുന്നു . ഇപ്പോൾ എൻ.സി.പി. ഈ രണ്ടു പാർട്ടികൾ മാത്രം. തദ്ദേശീയരിൽ 100 ശതമാനവും മുസ്ളിങ്ങൾ. പിന്നാക്ക മുസ്ളിങ്ങൾ ഒരു ദ്വീപിൽ മാത്രം. 36 ഓളം മുസ്ളിം പള്ളികളുണ്ട്. അതത് വീടിനടുത്തുള്ള പള്ളിയിൽ എല്ലാവരും പോകും വെള്ളിയാഴ്ച പ്രധാനപ്പെട്ട പള്ളിയിലും. ഒരു കോടിയ്ക്ക് മുകളിൽ ചെലവുള്ള വലിയ പള്ളി ഓരോ ദ്വീപിലും. ടി.വിയിൽ മലയാളം ചാനലുകളാണ് അവർ കാണുന്നത് .

മദ്യശാലകൾ, സിനിമാ തിയേറ്റർ ഇല്ല. മോഷണവും ഇല്ല എന്നു തന്നെ പറയാം. മൂന്നു നാലു ദ്വീപുകൾക്ക് ചേർന്ന് ഒരു സബ് കലക്ടർ ഉണ്ട്. ഒരു സബ് - ഡിവിഷനൽ ഓഫീസർ. പോസ്റ്റ് ഓഫീസ്, കപ്പൽ ടിക്കറ്റ് ഓഫീസ്, അക്ഷയ, ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്ക്കൂൾ, മറ്റു സ്കുളുകൾ, പൊലീസ് സ്‌റ്റേഷൻ, ആശുപത്രി. എല്ലാ ദ്വീപുകാരും പ്രധാന ചികിത്സക്ക് എറണാകുളം അമൃത ഹോസ്പിറ്റലിനെയാണ് ആശ്രയിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളം കേന്ദ്ര സർക്കാരാണ് നല്കുന്നത് സ്കൂളുകളിലെല്ലാം കേരള സർക്കാർ സിലബസിലുള്ള പുസ്തകങ്ങൾ. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളെല്ലാം കേരള സിലബസിൽ. കേരളത്തിലെ ചോദ്യപേപ്പർ. കേരളത്തിലെ പരീക്ഷാ സമയത്ത് നടത്തും .