പിറവം: ഓണക്കൂർ പാലം ജംഗ്ഷനിലെ ട്രാൻസ്ഫോർമറിൽ മിനി പിക്കപ്പ് വാൻ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുമ്പ് പോസ്റ്റ് വളഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞദിവസം വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
ചുറ്റുവേലിയോ സൂചനാ ബോർഡോ ഇല്ലാത്ത ട്രാൻസ്ഫോർമർ യാത്രക്കാർക്ക് ഭീഷണിയാണെന്ന് കാണിച്ച് പൊതുപ്രവർത്തകൻ അഞ്ചൽപ്പെട്ടി വെട്ടിയാനിക്കൽ ശ്യാം രണ്ടുമാസം മുമ്പ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. കളക്ടർ പിറവം കെ.എസ്.ഇ.ബിഅസിസ്റ്റന്റ് എൻജിനീയർക്ക് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി മാർച്ച് നാലിന് കത്ത് നൽകിയിട്ടും കെ.എസ്.ഇ.ബി അനാസ്ഥ തുടരുകയാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന നടക്കാവ് - കൂത്താട്ടുകുളം മെയിൻ റോഡിനോട് ചേർന്നാണ് ഈ ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്.