edr
കുമാരനാശാൻ സമിതിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ശ്‌മശാനത്തിൽ ചിരട്ടയും മടലും എത്തിച്ച പ്രവർത്തകർ

കൊച്ചി: കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ശ്മശാനങ്ങളിൽ ചിരട്ടയ്ക്കും പൊതിമടലിനും ക്ഷാമമുണ്ടെന്ന വാർത്തകളെ തുടർന്ന് കൊച്ചി കുമാരനാശാൻ സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇടപ്പള്ളി ശ്മശാനത്തിലേക്ക് ചിരട്ടയും മടലും എത്തിച്ചു.സാംസ്‌കാരിക കേന്ദ്രം പ്രവർത്തകരുടേയും സുഹൃത്തുക്കളുടേയും വീടുകളിൽ നിന്നാണ് സാധനങ്ങൾ ശേഖരിച്ചത്. പ്രസിഡന്റ് അഡ്വ.ഡി.ജി സുരേഷ്, സെക്രട്ടറി കെആർ.സജി, ട്രഷറർ രാജീവ് തട്ടാരത്ത് ജോയിറ്റ് സെക്രട്ടറി ജോയ്‌തോമസ്, ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ഇടപ്പള്ളി ശ്മശാനം നടത്തിപ്പുകാരൻ വേണുവിന് കൈമാറി