dyfi
ഡി.വൈ.എഫ്.ഐ ആരക്കുഴ മേഖലാ കമ്മിറ്റി സമാഹരിച്ച പൾസ് ഓക്സിമീറ്ററുകൾ പണ്ടപ്പിള്ളി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.കെ എ ജോർജിന് പി എം അഖിൽ കൈമാറുന്നു

മൂവാറ്റുപുഴ: പൾസ് ഓക്സിമീറ്റർ ചലഞ്ചിലൂടെ ഡി.വൈ.എഫ്.ഐ ആരക്കുഴ മേഖലാ കമ്മിറ്റി സമാഹരിച്ച പൾസ് ഓക്സി മീറ്ററുകൾ പണ്ടപ്പിള്ളി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.കെ എ. ജോർജിന് മേഖലാ സെക്രട്ടറി പി .എം. അഖിൽ കൈമാറി. 13 വാർഡുകളിലെ ആശാവർക്കർമാർ, വാർഡ് മെമ്പർമാർ വഴി ഇതിന്റെ സേവനം ലഭ്യമാകും. ഹെൽത്ത് ഇൻസ്‌പെക്ടർ മഹേഷ്‌ വിശ്വം, ഡി.വൈ.എഫ്.ഐ ഭാരവാഹികളായ ജെസ്റ്റിൻ ജോസ്, ലിന്റോ ജോർജ്, ശിവപ്രസാദ്, കെ.എസ്. നിഷാദ് എന്നിവർ പങ്കെടുത്തു.