കോതമംഗലം: ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ നൽകുക, തൊഴിലാളി കുടുംബങ്ങൾക്ക് മാസം ഏഴായിരത്തഞ്ഞൂറ് വീതം നൽകുക, സൗജന്യറേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ദേശീയ വ്യാപകമായി നടത്തുന്ന കരിദിനാചരണത്തിന്റെ ഭാഗമായി കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെ.പി.സി.സി നിർവാഹക സമിതിഅംഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. അബുമൊയ്തീൻ അദ്ധ്യക്ഷനായി. റോയി കെ. പോൾ, ശശി കുഞ്ഞുമോൻ, നജീബ് റഹ്മാൻ, ബേസിൽ തണ്ണിക്കോട്ട്, അനിൽ രാമൻനായർ, എം.എസ്. നിബു, കെ.വി. ആന്റണി, അജാസ് പാറയിൽ, കെ.എം. സലീം എന്നിവർ പ്രസംഗിച്ചു.