കൊച്ചി: ജില്ലയിലെ പട്ടികവർഗ കോളനികളിലെ കൊവിഡ് വാക്‌സിൻ വിതരണം തുടരുന്നു. ഇതുവരെ 902 പേർക്കാണ് വാക്‌സിൻ നൽകിയത്. ബുധനാഴ്ച വേങ്ങൂർ പഞ്ചായത്തിലെ 252 പേർക്കാണ് വാക്‌സിൻ നൽകിയത്. കഴിഞ്ഞ ദിവസം കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിലുള്ള 650 പേർക്ക് വാക്‌സിൻ നല്കിയിരുന്നു.

18 വയസിനു മുകളിലുള്ള 3100ലധികം ആളുകൾ പട്ടിക വർഗ മേഖലകളിലുണ്ടെന്നും ഇവർക്കെല്ലാം വെള്ളിയാഴ്ചയോടെ വാക്‌സിൻ നൽകുമെന്നും ജില്ലയിലൈ വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ.എം.ജി.ശിവദാസ് പറഞ്ഞു.

ഡോക്ടർ ഉൾപ്പെടെ ആരോഗ്യ വകുപ്പിന്റെ ഏഴ് ജീവtക്കാരാണ് സംഘത്തിലുള്ളത്. പഞ്ചായത്ത്, വനംവകുപ്പ് ജീവനക്കാരും ഇവർക്കൊപ്പമുണ്ട്.