food
അയ്യപ്പസേവാസംഘം ഇല്ലിത്തോട്ടിൽ നൽകിയ സൗജന്യ ഭക്ഷ്യക്കിറ്റ് പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ വാർഡ് മെമ്പർമാരായ ലൈജി ബിജു, കെ.എസ്. തമ്പാൻ കോട്ടമോളം എന്നിവർക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കാലടി: കൊവിഡ് ബാധിതരായ നിർദ്ധനകുടുംബങ്ങൾക്ക് ഇല്ലിത്തോട് അയ്യപ്പസേവാ സംഘത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ നൽകി. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സെബി കിടങ്ങേൻ മെമ്പർമാരായ ലൈജി ബിജു, കെ.എസ്. തമ്പാൻ കോട്ടമോളം എന്നിവർക്ക് കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു. അഖിൽ സുരേഷ്, അജി ടി.കെ,, ഷിജിൽ വി.എൽ, ജിഷ്ണു കറത്തറ, അരുൺ കണിയാൻകുടി, ബിനീഷ് കാട്ടിപ്പറമ്പിൽ, ദേവകുമാർ വെള്ളിമറ്റം, ബിനു തൊട്ടിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.