benny-behnan
മഞ്ഞപ്ര ആരോഗ്യകേന്ദ്രത്തിലെ ഡോ.ലിജക്ക് ബെന്നി ബഹനാൻ എം.പി. ആരോഗ്യ ഉപകരണങ്ങൾ കൈമാറുന്നു

അങ്കമാലി: യൂത്ത് കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ യൂത്ത് കെയറിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പൾസ് ഓക്‌സിമീറ്ററുകൾ, ഗ്ലൂക്കോമീറ്റർ , ഡിജിറ്റൽ ബി.പി. അപ്പാരറ്റസ്, ഹാൻഡ് വാഷ്, ഫ്ളോർ ക്ലീനിംഗ് സൊല്യൂഷൻ എന്നിവ കൈമാറി. ഹെൽത്ത് സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പി ഡോ.ലിജയ്ക്ക് കൈമാറി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോൻ ദേവസി ഓലിയപ്പുറം അദ്ധ്യക്ഷത വഹിച്ചു. പി.ജെ. ജോയി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ മംഗലി, ബ്ലോക്ക് മെമ്പർ സരിത സുനിൽ ചാലക്ക, ജോസഫ് പൂണോളി എന്നിവർ സന്നിഹിതരായിരുന്നു.