അങ്കമാലി: ചിത്രം ആർട്‌സ് സ്‌കൂൾ ഡി.വൈ.എഫ്.ഐയുടെ സ്‌നേഹവണ്ടി പ്രവർത്തകർക്കായി പൾസ് ഓക്‌സീമീറ്റർ, പി.പി.ഇ കിറ്റുകൾ, സർജിക്കൽ മാസ്‌കുകൾ, മാസ്കുകൾ, സാനിറ്റൈസർ എന്നിവ നൽകി. സ്‌കൂൾ ഡയറക്ടർ സിന്ധു ദിവാകരൻ സച്ചിൻ കുര്യാക്കോസിന് കൈമാറി. കല്ലുപാലം യൂണിറ്റ് പ്രസിഡന്റ് അക്ഷയ് മനോജ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സലി, കെ.പി. വേലായുധൻ, ദിവാകരൻ.കെ.കെ, വത്സല ദിവാകരൻ എന്നിവർ സന്നിഹിതരായിരുന്നു.