തൃപ്പൂണിത്തുറ: ശക്തമായ കാറ്റിലും മഴയിലും കടലാക്രമണത്തിലും പെട്ട് മത്സ്യ ബന്ധന മേഖല പൂർണമായും സ്തംഭിച്ച സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി. രഘുവരൻ സർക്കാരിനോടാവശ്യപ്പെട്ടു.