അങ്കമാലി: ലക്ഷദീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് കെ.സി.വൈ.എം എറണാകുളം അങ്കമാലി മേജർ അതിരൂപതാ സമിതി ആവശ്യപ്പെട്ടു. സംസ്ഥാനസർക്കാർ ഈ വിഷയത്തിൽ ലക്ഷദീപ് നിവാസികൾക്കൊപ്പം നിൽക്കണം. അങ്കമാലിയിൽ കൂടിയ പ്രതിഷേധയോഗം ഡയറക്ടർ ഫാ. സുരേഷ് മൽപാൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ടിജോ പടയാട്ടിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ ഫാ. മാത്യു തച്ചിൽ, ഭാരവാഹികളായ ജെറിൻ പാറയിൽ, മാർട്ടിൻ വർഗീസ്, സൂരജ് ജോൺ പൗലോസ്, ജിസ്‌മി ജിജോ, ജിസ്‌മോൻ ജോൺ എന്നിവർ പ്രസംഗിച്ചു.