kseb

കൊച്ചി: സംസ്ഥാനത്ത് കെ.എസ്.ഇ.ബിയിൽ മെയ് 31ന് കൂട്ട വിരമിക്കൽ. ഡയറക്ടർ മുതൽ വർക്കർ വരെ ഉള്ള 573 ജീവനക്കാർ ആണ് സർവീസിൽ നിന്നും പടിയിറങ്ങുന്നത്. എറണാകുളം ജില്ലയിൽ നിന്ന് 41 പേർ പട്ടികയിലുണ്ട്. കൊവി​ഡ് നി​യന്ത്രണങ്ങളുള്ളതി​നാൽ ഓഫീസി​ലും വീട്ടി​ലും ചടങ്ങുകളൊന്നുമി​ല്ലാതെ നി​ശബ്ദമായാണ് എല്ലാവരുടെയും യാത്രാമൊഴി​. 2021ൽ മാത്രം 2000ത്തോളം പേരാണ് കെ.എസ്.ഇ.ബിയിൽ സേവനം പൂർത്തി​യാക്കുന്നത്. 1991-95 കാലഘട്ടത്തിൽ ബോർഡിലേക്ക് വ്യാപക നിയമനങ്ങൾ നടന്നിരുന്നു. ഈ സമയത്ത് സർവീസിൽ പ്രവേശിച്ചവരാണ് വി​രമി​ക്കുന്നവരി​ൽ ഭൂരി​ഭാഗവും.

വിരമിക്കുന്നവരുടെ പട്ടി​കയി​ൽ നി​ന്ന്

ഓവർസിയർമാർ 224

ഡെപ്യൂട്ടി ചീഫ് എൻജിനീയർ : 22

ചീഫ് എൻജിനീയർ : 6

എക്‌സിക്യൂട്ടീവ് എൻജിനീയർ : 9

സീനിയർ സൂപ്രണ്ട് : 84

സീനിയർ അസിസ്റ്റന്റ് : 37

സബ് എൻജിനീയർ: 37

അസിസ്റ്റന്റ് എൻജിനീയർ : 47

ലൈൻമാൻ : 30

വർക്കർ : 15

അക്കൗണ്ട്‌സ് ഓഫീസർ : 7

അസി.അക്കൗണ്ട്‌സ് ഓഫീസർ : 12

അസിസ്റ്റന്റ് ഫിനാൻസ് ഓഫീസർ : 3

ഡയറക്ടർ : 1