opb
ഭിന്നശേഷിക്കാർക്കുള്ള കൊവിഡ് പ്രതിരോധകുത്തിവെപ്പ് ഉദ്ഘാടനം മാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ. പി ബേബി നിർവഹിക്കുന്നു

മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ 18നും 45നും ഇടയിൽ പ്രായമുള്ള മുഴുവൻ ഭിന്നശേഷിക്കാർക്ക് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വാക്സിനേഷനിൽ ഈ വിഭാഗത്തിലെ അമ്പതോളം പേർ കുത്തിവെപ്പ് എടുത്തു. ശേഷിക്കുന്ന വരെ അടുത്ത ദിവസങ്ങളിൽ ക്യാമ്പിൽ എത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.വാക്സിനേഷൻ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ബേബി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, മെഡിക്കൽ ഓഫീസർ ഡോ.അമർലാൽ, പഞ്ചായത്ത് സെക്രട്ടറി സുധീർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി ജോളി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാ ജിജോ തുടങ്ങിയവർപങ്കെടുത്തു.