പെരുമ്പാവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വളയൻചിറങ്ങര സുവർണ തിയേറ്റേഴ്‌സ് സംഘടിപ്പിച്ച പൾസ് ഓക്‌സിമീറ്റർ ചലഞ്ചിൽ ലഭിച്ച 30,000 രൂപ വെങ്ങോല, മഴുവന്നൂർ, രായമംഗലം എന്നീ പഞ്ചായത്തുകളിലേക്ക് നൽകി. ഒാരോ പഞ്ചായത്തിനും പതിനായിരം രൂപയുടെ ചെക്ക് കൈമാറി. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് , മഴുവന്നൂർ പഞ്ചായത്ത് സെക്രട്ടറി അനിമോൾ, ഹെൽത്ത് ഇൻസ്‌പെക്ടർ ജോമോൻ ജേക്കബ് എന്നിവർ ഏറ്റുവാങ്ങി.
സുവർണ തിയേറ്റേഴ്‌സ് പ്രസിഡന്റ് കെ.കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ സെക്രട്ടറി എൻ.എം. രാജേഷ്, വൈസ് പ്രസിഡന്റ് ജി. അജീന, കമ്മിറ്റി മെമ്പർമാരായ എം.എസ്. അനിൽകുമാർ, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. സുവർണ തിയേറ്റേഴ്‌സ് ഹെൽപ്പ് ഡെസ്‌ക്കും പ്രവർത്തിക്കുന്നുണ്ട്.