കിഴക്കമ്പലം: കൊവിഡ് അതിജീവനത്തിന് ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലും ഭക്ഷ്യക്കിറ്റുകൾ നൽകി കിഴക്കമ്പലം സെന്റ് പീ​റ്റേഴ്‌സ് ആൻഡ് പോൾസ് യാക്കോബായ പള്ളി. 450 വീടുകളിലാണ് പലവ്യഞ്ജനങ്ങളും പച്ചക്കറികളും സാനി​റ്റൈസർ, മാസ്‌ക് അടങ്ങുന്ന 2 കി​റ്റുവീതം നൽകുന്നത്. ഫാ. ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ഫാ. എൽദോസ് തുരുത്തുമ്മൽ, ബെന്നി എം.തോമസ്, സജി പോൾ, ഷിബു എം.വർഗീസ്, ഏലിയാസ് കാരിപ്ര തുടങ്ങിയവർ സംബന്ധിച്ചു.