പള്ളുരുത്തി: എസ്.എൻ.ഡി.പി ഇടക്കൊച്ചി ശാഖയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപകരണങ്ങളും മരുന്നുകളും നൽകി.നഗരസഭാംഗങ്ങളായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ എന്നിവർ ഏറ്റുവാങ്ങി. ഭാരവാഹികളായ സി.പി. മുകേഷ്, വി.എൽ.ബാബു, പ്രവർത്തകരായ വി.പി.ഹരീഷ്, കെ.രാജീവ് തുടങ്ങിയവർ സംസാരിച്ചു.