മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്ക് സംഭാവന നൽകി. ബാങ്ക് പ്രസിഡന്റ് ജോയി മാളിയേക്കൽ ഡീൻ കുര്യാക്കോസ് എം.പിക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഭരണസമിതി അംഗങ്ങളായ വി.എം. സൈനുദ്ദീൻ, സാബു പൊതൂർ, സിറിൽ ജോസഫ്,കെ.വി. ഉലഹന്നാൻ, എം.എ. ഫ്രാൻസിസ്, ലൗലി ജോസ് തുടങ്ങിയവർ സംബന്ധിച്ചു. എംപി നേതൃത്വം നൽകുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റ സന്നദ്ധ പ്രവർത്തനത്തിനായും ബാങ്ക് സംഭാവന നൽകി.