കൊച്ചി: കൊവിഡ് മഹാമാരിയിൽ കഷ്ടപ്പെടുന്ന മലയാളികളെ സഹായിക്കാൻ പ്രവാസ ലോകത്ത് വേൾ‌‌ഡ് മലയാളി ഫെഡറേഷൻ തയ്യാറെടുക്കുന്നു. ആരോഗ്യസുരക്ഷ ചികിത്സാ ഉപകരണങ്ങൾ ലഭ്യമാക്കലാണ് 'കൈരളിക്ക് ഒരു കൈത്താങ്ങ്' എന്ന പദ്ധതിയുടെ ലക്ഷ്യം. ധനസമാഹരണം നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ.വരദരാജൻ ഉദ്ഘാടനം ചെയ്തു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ, സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി, വേൾഡ് മലയാളി ഫെഡറേഷൻ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, ഗ്ലോബൽ കോ-ഓ‌‌ർഡിനേറ്ററും വർക്കിംഗ് ചെയർമാനുമായ ഡോ.ജെ.രത്നകുമാർ, സെക്രട്ടറി പൗലോസ് തെപ്പാല, ട്രഷറർ എസ്.എസ്. സുനിൽ എന്നിവർ സംസാരിച്ചു.