sijo

മൂവാറ്റുപുഴ: നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം പതിവാക്കിയ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി കാവുംപുറത്തക്കുടി വീട്ടിൽ സിജോ ചന്ദ്രൻ (33) ആലുവ പൊലീസിന്റെ പിടിയിലായി. ബാറ്ററി കിട്ടിയില്ലെങ്കിൽ വാഹനങ്ങളിൽ നിന്ന് ജാക്കിയും മറ്റും മോഷ്ടിക്കുന്നതും ഇയാളുടെ രീതിയാണ്. വാഹന ഉടമകളുടെ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരവേയാണ് പ്രതി പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് നിരവധി ബാറ്ററികളും ജാക്കിയും മറ്റും കണ്ടെടുത്തു. സബ് ഇൻസ്പക്ടർമാരായ വിപിൻ ചന്ദ്രൻ, രാജേഷ്, എ.എസ്.ഐമാരായ ബിനോജ്, ഷാജി, സി.പി.ഒ മാരായ മാഹിൻ ഷാ, മുഹമ്മദ് അമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.