b
രായമംഗലം ഗ്രാമപഞ്ചായത്തിന് എഫ്.എം.എ റെസിഡൻസ് അസോസിയേഷൻ സമാഹരിച്ച സഹായധനം അസോസിയേഷൻ പ്രസിഡന്റ് രാജീവ്.ബി.നായർ പഞ്ചായത്ത് പ്രസിഡന്റ് എം.പി അജയകുമാറിന് കൈമാറുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിന് എഫ്.ആർ.എ റെസിഡൻസ് അസോസിയേഷൻ ധനസഹായം നൽകി. അസോസിയേഷൻ അംഗങ്ങളിൽ നിന്നും സമാഹരിച്ച 30000 രൂപ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാറിന് അസോസിയേഷൻ പ്രസിഡന്റ് രാജീവ്.ബി.നായർ കൈമാറി. വാർഡ് മെമ്പർമാരായ കെ.കെ.മാത്തുക്കുഞ്ഞ്, കുര്യൻ പോൾ,ഫെബിൻ കുര്യാക്കോസ്,സെക്രട്ടറി ശ്രീജിത്ത്.എൻ.വി , ബെനിവലന്റ് ഫണ്ട് മാനേജർ റിജോ തോമസ് എന്നിവർ പങ്കെടുത്തു.